ആ ശരത്കാല സായാഹ്നത്തില്‍ ചക്രവാളത്തിലെ അവ്യക്തമായ അസ്തമയ വര്‍ണ്ണങ്ങള്‍ക്കു താഴെ ചിന്നഹള്ളിയിലെ പുല്‍പ്രദേശം തികച്ചും വിജനം ആയിരുന്നു.
ശരത്കാലത്തിന്റെ ആദ്യനാളുകളില്‍ തന്നെ പുല്‍പ്രദേശം വരണ്ട് സുവര്‍ണ്ണ നിറം ആയിക്കഴിഞ്ഞിരിക്കും.
പുല്‍പ്രദേശത്തിനു കുറുകെയുള്ള പൊടിനിറഞ്ഞ പാത അവസാനിക്കുന്നത് ദാമന്‍ഗുണ്ടിയിലെ കല്‍പ്പടവുകളിലാണ്. കല്‍പ്പടവുകള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ഒച്ച കേള്‍പ്പിച്ച് ഒഴുകിപ്പോകുന്ന അരുവി. അതിനുമപ്പുറം വിശാലമായ മുന്തിരിപ്പാടങ്ങള്‍.
ദൂരെ മഞ്ഞു മൂടിയ മലനിരകളെ നോക്കിയപ്പോള്‍ വീണ്ടും ഒരിയ്ക്കല്‍ കൂടി അവളെ ഓര്‍മ്മ വന്നു. അകലെ ഒരുപാട് അകലെ മഴമേഘങ്ങളുടെ നാട്ടില്‍ അവള്‍ ഏകയായിരിക്കുമോ? എന്നെ ഓര്‍ക്കുന്നുണ്ടാകുമോ?
മഞ്ഞിലും മഴയിലും കാറ്റിലുമൊക്കെ സ്വയം അലിയാന്‍ ഏറെ ആഗ്രഹിച്ച, എന്നാല്‍ തിരക്കുകളുടെ ലോകത്ത് ബന്ധനസ്ഥയാക്കപ്പെട്ട, ഗ്രാമത്തിന്റെ അടയാളങ്ങളുള്ള ഒരു പെണ്‍കുട്ടി. അവളുടേതുപോലെ ഇത്രയും സുന്ദരമായ കൈവിരലുകളും നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന മുടിയിഴകളും മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല.
അവള്‍ എനിക്കേറ്റവും പ്രിയമുള്ളവള്‍ ആണ്. ഒരിയ്ക്കല്‍ അത് അവളോട് പറയാനാകാതെ ഏറെ ദിവസങ്ങള്‍ ഞാനലഞ്ഞു നടന്നു. താഴ്‌വരകളില്‍ അവള്‍ക്കായ് ഞാന്‍ കാത്തിരുന്നു , അവളറിയാതെ. പറയാതെ എല്ലാം ഞാന്‍ അവളോട് പറഞ്ഞിരുന്നു, പലപ്പോഴും. അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ഭാവിച്ച് അവള്‍ അകന്ന് നിന്നു. അന്നൊക്കെ ഞാന്‍ ഓര്‍മ്മകളുടെ തടവറയിലേയ്ക്ക് സ്വയം ഒതുങ്ങിക്കൂടി.
പിന്നെ എപ്പോഴോ ഒരിയ്ക്കല്‍ അവളുടെ മനോഹരമായ കൈപ്പടയില്‍ അവള്‍ എനിക്ക് എഴുതി, "മനസ്സിന്റെ ആര്‍ദ്രതലങ്ങളില്‍ നീയൊരു കാറ്റായ് വീശി. കടപുഴകാതിരിക്കാന്‍ ഞാന്‍ ഓടി മറഞ്ഞു. പിന്നെ താഴ്വരകളില്‍ നീ വസന്തമായ് വിരിഞ്ഞു അപ്പോഴും കണ്ണുകളടച്ചു ഞാന്‍ മനസ്സിനെ മറച്ചു. പിന്നെ നീ മഴയായ് പെയ്തു. കുട നിവര്‍ത്തി നിന്നെ തടുക്കാനൊരുങ്ങവേ ഞാനറിഞ്ഞു, ആ മഴത്തുള്ളികള്‍ക്ക് ചൂടായിരുന്നു. അതില്‍ ഉപ്പു രസം കലര്‍ന്നിരുന്നു. ഞാനറിഞ്ഞു, അതെനിക്കു വേണ്ടി നിന്റെ ആതമാവ് കരഞ്ഞതായിരുന്നു എന്റെ യാത്രകള്‍ നിന്നിലവസാനിക്കുന്നു, എപ്പോഴാണ് എനിക്കൊപ്പം നീയൊഴുകിത്തുടങ്ങിയത്? ഞാനറിഞ്ഞിരുന്നില്ല. പക്ഷെ നീ ഒഴുകാതിരുന്നപ്പോള്‍ ഞാന്‍ പെട്ടെന്നറിഞ്ഞു. പിന്നെ ഞാന്‍ തിരിച്ചൊഴുകാന്‍ തുടങ്ങി, നീ ഒഴുക്കു നിര്‍ത്തിയിടത്തേക്ക്. ഞാനെത്തുമെന്ന് നിനക്കറിയാമായിരുന്നു!!! നീയെന്നെ തേടുമ്പോള്‍ ഞാന്‍ തിരക്കെന്ന വിധിയിലകപ്പെട്ടിരിക്കും. ഞാനോടി വരുമ്പോള്‍ നീയകലങ്ങളിലേക്കൊഴിഞ്ഞു മാറും. പിന്നെ നീയും ഞാനും ഇങ്ങനെ പുകഞ്ഞ് പുകഞ്ഞ് കണ്ണുകള്‍ നനഞ്ഞ്, തൊണ്ടയിടറി ഇനിയൊരു മൃദുസ്പര്‍ശം വരെ നാമിരുവരും നീറിക്കൊണ്ടേയിരിക്കും. കാരണം നമുക്കിരുവര്‍ക്കും പകരം വയ്ക്കാന്‍ നാം മാത്രം."
ദാമന്‍ഗുണ്ടിയിലെ കല്‍പ്പടവുകളിലേയ്ക്ക് അപ്പോഴും സില്‍വര്‍ ഓക്കുമരത്തിന്റെ ഇലകള്‍ പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു.
ഈ നിമിഷങ്ങളില്‍ ഞാനറിയുന്നു പ്രണയത്തിന്‍റെ പൊടിമഞ്ഞു പൊഴിച്ച് എന്റെ താഴ്‌വരകളിലേയ്ക്ക് വീണ്ടുമൊരു മഞ്ഞുകാലം വരികയാണ്. ഡിസംബറിന്‍റെ തണുപ്പില്‍ ചിന്നഹള്ളിയിലെ കാപ്പിത്തോട്ടങ്ങള്‍ അടിമുടി പൂത്തു നില്‍ക്കും. പൊടിമഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കൂനകള്‍ പോലെ കാപ്പിച്ചെടികളിലെങ്ങും വെളുത്ത പൂക്കള്‍ വിടരും. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല. എന്‍റെ ഏകാന്തയുടെ ദിവസങ്ങള്‍ ഓര്‍മ്മ മാത്രമായിരിക്കുന്നു.
അവളിപ്പോള്‍ എനിക്കേറ്റവും പ്രിയമുള്ളവള്‍ , അല്ല അതുമാത്രമല്ല, അവളെന്‍റെ ജീവിതവും ജീവനുമൊക്കെയാണ്. ഇതൊരു പുനര്‍ജ്ജനിയാണ്. അവളെനിക്കു തിരികെ തന്നത് ജീവിതത്തിന്‍റെ മനോഹാരിതയാണ്. അതെ, ഇപ്പോള്‍ എന്റെ ജീവിതത്തില്‍ വസന്തകാലമാണ്. പ്രണയത്തിന്റെ വസന്തകാലം.
പിന്നീട് ഒരു നാള്‍ ഒരു വൈകുന്നേരം എന്നെയും തേടി ജോനോ വന്നു. അവന്റെ മുഷിഞ്ഞ കുപ്പായത്തിന്റെ കീശയില്‍ നിന്നും ചുരുട്ടിപ്പിടിച്ച ഒരു കഷണം പേപ്പര്‍ എനിക്കു നേരെ നീട്ടി. അതും അവള്‍ എനിക്ക് എഴുതിയത് ആയിരുന്നു. “നഷ്ടപ്പെടുന്ന നിമിഷങ്ങള്‍ അതൊരിക്കലും ഇനിയില്ല എന്നോര്‍ത്ത് തളരുന്നു. ഒഴുകിവീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍ അതൊരിക്കല്‍ക്കൂടി വന്നാലോ എന്നോര്‍ത്ത് തളരുന്നു. ചുരുക്കത്തില്‍ ഞാനെപ്പോഴും തളര്‍ന്നു തന്നെ. ശിവാ, നീ എനിക്കായ് അകലെ കാത്തിരിക്കുന്നു. മൂടല്‍ മഞ്ഞില്‍ ഉറങ്ങിക്കിടക്കുന്ന താഴ്വരകളുടെ നാട്ടില്‍ നീ തന്ന സ്വപ്നങ്ങളുടെ പ്രണയകാലവുമായ് ഞാന്‍ ഇവിടെയും. ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ നിന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു. നിന്നിലേക്കുള്ള എന്‍റെ യാത്ര , അത് തുടങ്ങിക്കഴിഞ്ഞു. ഞാന്‍ വരുന്നു, നിന്നെയും തേടി, തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും പിന്നെ മഞ്ഞു മൂടിയ മലനിരകളുമുള്ള നിന്റെ താഴവരയിലേയ്ക്ക്.”
അന്നു മുതല്‍ ഞാന്‍ കാത്തിരിയ്ക്കുന്നു, ഈ കല്‍പ്പടവുകളില്‍. ഷക്ലേഷ്പൂരിലെ തിരക്കില്‍ ബസിറങ്ങി നെല്‍പ്പാടങ്ങളുടെ നഗരത്തിലേയ്ക്കുള്ള ബസില്‍ കയറി ദേശീയപാത 48-ലെ ബാലുപ്പേട്ടയില്‍ ബസിറങ്ങി എന്നെയും തേടി അവള്‍ നടന്നു വരുന്നത് ഈ വഴിയിലൂടെ തന്നെയാവും, കാരണം എന്റെ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും അവള്‍ക്ക് ഏറെ പരിചിതമാണ് ഈ വഴികള്‍.
മുന്തിരിപ്പാടത്തിന്റെ അവ്യക്തതയെ മറച്ചുകൊണ്ട് ഇരുട്ട് പിന്നെയും വ്യാപിക്കാന്‍ തുടങ്ങി. അകലെ സില്‍വര്‍ ഓക്ക് മരങ്ങള്‍ക്കുമപ്പുറം മലകള്‍ക്ക് മീതെ ചന്ദ്രബിംബത്തിന്റെ ഒരു ചെറിയ കഷണം ഉയര്‍ന്നു കാണാമായിരുന്നു.
മഞ്ഞിന്റെ നേരിയ ഗന്ധമുള്ള ഒരു കാറ്റ് മലയിറങ്ങി താഴ്വരയിലൂടെ കാപ്പിത്തോട്ടങ്ങളില്‍ മഞ്ഞുമഴ പെയ്യിച്ച് മുന്തിരിപ്പാടത്തിലേയ്ക്ക് ഒഴുകിപ്പോയി.